​​ആയിരം കണ്ണുമായ്  കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു  പൈങ്കിളീ മലര്‍ തേന്‍‌കിളീ (3)
മഞ്ഞുവീണതറിഞ്ഞില്ലാ  വെയില്‍ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും   നാളുമെണ്ണിയിരുന്നു ഞാന് ‍
വന്നു നീ വന്നു നിന്നു നീയെന്‍‌റെ   ജന്മ സാഫല്യമേ

ആയിരം  പാദസരങ്ങൾ  കുലുങ്ങീ .. ആലുവാപ്പുഴ  പിന്നെയുമൊഴുകി
ആരും  കാണാതെ  ഓളവും  തീരവും ആലിംഗനങ്ങളിൽ  മുഴുകീ മുഴുകീ..

ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പൂ
ലക്ഷങ്ങളെത്തി നമിക്കും മദീന അക്ഷയജ്യോതിസ്സിൻ പുണ്യഗേഹം
സഫാ മാർവാ മലയുടെ ചോട്ടിൽ സാഫല്യം തേടി നേടിയോരെല്ലാം

ആദ്യത്തെ കണ്മണി ആണായിരിക്കണം  

ആരുമേ കണ്ടാല്‍ കൊതിക്കണം 
അവന്‍ അച്ഛനെപ്പോലെയിരിക്കണം
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം അമ്മയെപ്പോലെ ചിരിക്കണം
മുഖം അമ്പിളിപോലെയിരിക്കണം 

ആദ്യവസന്തമേ ഈ മൂകവീണയിൽ ഒരു ദേ.വഗീതമായി നിറയുമോ
ആ….ദ്യവർഷമേ തളിരിലത്തുമ്പിൽഒരു മോഹബിന്ദുവായ് കൊഴിയുമോ

ആദ്യമായ്‌ കണ്ടനാൾ പാതിവിരിഞ്ഞു നിൻ പൂമുഖം
കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ പ്രിയസഖീ….

ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ ആദിസർഗ്ഗതാളമാർന്നതിവിടെ
ബോധനിലാപ്പാൽ കറന്നും  മാമുനിമാർ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ   (ആദിയുഷഃ…)

ആര്  പറഞ്ഞു  ആര്  പറഞ്ഞു
ഞാൻ  കണ്ടത്  രാക്കിനാവാനാണെന്നാരു  പറഞ്ഞു
ഏഴു  നിറം  കൊണ്ടെഴുതിയതെല്ലാം
മഴവില്ലു  വിരിഞ്ഞത്  പോലെന്നാര്  പറഞ്ഞു
കളി ചൊല്ലും  കുയിലാണോ  കുഴലൂതും  കാട്ടാനോ
ആരാണീ  കള്ളം  ചൊല്ലിയതാരാണാവോ

ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ?
പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും തൂമൊട്ടെന്‍ നെഞ്ചോടു ചേര്‍ന്നിടുമോ?

ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ
തീയാടാൻ തിറയാടാൻ മാണിക്കക്കാവിലുറഞ്ഞാടാൻ
ഓനാന്ന് ഓനാന്ന് എത്തു പിടിക്കണതോനാന്ന്
നേരാന്നേ നേരാന്നേ ഊട്ടിനു വന്നതവനാന്നേ
മണ്ണാന്ന് മണ്ണാന്ന് പൊന്നു വിളയണ മണ്ണാന്ന്
പോയോരും വന്നോരും ചോര പൊടിച്ചൊരു മണ്ണാന്ന്
കതിരെല്ലാം കെട്ടണ്‌ കെട്ടണ്‌   പതിരെല്ലാം പാറ്റണ്‌ പാറ്റണ്‌
നിറപറയറ വിറയട്ടെ തന്തിര തന്താനോ (2)

ആരൊരാള്‍ പുലര്‍മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന്‍ മനസ്സിന്‍ ജാലകം തിരയുകയായ്
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പീലി വിടരും നീലമുകിലേ ഓ… ഓ… (ആരൊരാള്‍)

ആരേയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ  കമ്ര നക്ഷത്രകന്യകൾ (2)

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം…
തളരും തനുവോടെ… ഇടറും മനമോടെ…
വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ….
ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…

ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി (ആറാട്ടു..)
ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി (2)
തമ്പുരാട്ടി കുളിര്‍ നീരില്‍ മുങ്ങാം കുഴിയിട്ടല്ലോ ?

ആറാട്ടിന്നാനകൾ എഴുന്നള്ളീ ആഹ്ലാദസമുദ്രം തിരതല്ലീ
ആനന്ദഭൈരവി രാഗത്തിന്‍ മേളത്തില്‍
അമ്പലത്തുളസികള്‍ തുമ്പിതുള്ളി  ആറാട്ടിന്നാനകളെഴുന്നള്ളീ

ആറുമുഖന്‍ മുന്നില്‍ ചെന്നു കാവടിയൊന്നാടു  മുരുകന്റെ പുകള്‍ പാട്‌
ഉള്ളിലാളും ദുഖങ്ങള്‍ മൂട്‌
വള്ളിനാഥന്‍ തരും കാരുണ്യത്തിന്‍   പഞ്ചാമൃതം തേട്‌
തന്നന്നന്നാധിന തന്നനെ…….(4)  തന്നന്നന്നാധിന തന്നനെ

ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ?
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍ ജാലകം മെല്ലെ മെല്ലെ തുറന്നൊ?
കാണാതെ കാണാനെന്തു മോഹം കാണുമ്പോളുള്ളിന്നുള്ളില്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്നീണം(ആറ്റിന്‍ കര..)

ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി
കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി
നെഞ്ചിലൊരു കുഞ്ഞിളം തുമ്പി എന്തോ തുള്ളുന്നൂ
ചെല്ല ചെറു ചിങ്കിരിപൂവായ് താളം തുള്ളുന്നു

ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ (2)
പൂങ്കുരുവീ പൂവാങ്കുരുവീ   പൊന്നോലഞ്ഞാലിക്കുരുവീ ഈ വഴി വാ 

ആലിലത്താലിയുമായ്‌ വരു നീ തിങ്കളേ ഇതിലെ ഇതിലെ
ആവണിപ്പൊയ്കയില്‍ നാണമോലും ആമ്പലോ വധുവായ്‌ അരികെ
മാനത്തായ്‌ മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു [മാനത്തായ്‌]
മാംഗല്യം രാവിൽ‍.[ആലിലത്താലിയുമായ്‌]

ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോള്‍
എൻമനസ്സിൽ പാട്ടുണരും ആയിരം കനവുണരും
ഉയിരിൻവേദിയില്‍ സ്വരകന്യകമാര്‍നടമാടും

ആലില മഞ്ചലില്‍ നീയാടുമ്പോള്‍  ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ
പൂ…വല്‍ പൊന്നും തേനും  നാ…വില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്(ആലില)

ആലുവാപുഴയുടെ തീരത്തു് ആരോരുമില്ലാനേരത്തു്
തന്നനം തെന്നിത്തെന്നി തേടിവന്നൊരു മാർകഴിക്കാറ്റു്
പൂമരക്കൊമ്പിൽ ചാരത്തു് പൂമണം വീശും നേരത്തു്
തന്നനം തെന്നിത്തെന്നി തേടിവന്നൊരു പൈങ്കിളിക്കാറ്റു്….
പറയാതെ പള്ളിയിൽവെച്ചെൻ കരളിൽ കേറിയൊളിച്ചവളേ…
പതിവായി പലപലവട്ടം മനസ്സിൽ ചൂളമടിച്ചവളേ…(2)
ആദ്യമായ് ഉള്ളിന്നുള്ളിൽ പൂത്ത പൂവല്ലേ…
സമ്മതം തന്നാൽ നിന്നെ താലികെട്ടി കൊണ്ടുപോവില്ലേ…

ആത്‌മാവിൽ  മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്ന്നൊരു മാറില്
ഈറനാമൊരിന്ദുകിരണം പൂവു ചാര്ത്തിയ പോലെ
കന്നിപ്പൂങ്കവിളില് തൊട്ടു കടന്നു പോകുവതാരോ
കുളിര്പകര്ന്നു പോകുവതാരോ തെന്നലോ തേന് തുമ്പിയോ
പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ  ഓ ഓ

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു (ആത്മാവിന്‍…)

ആത്‌മവിദ്യാലയമേ അവനിയിൽ  ആത്‌മവിദ്യാലയമേ
അഴിനിലയില്ല ജീവിതമെല്ലാം ആറടി മണ്ണിൽ നീറിയൊടുങ്ങും

ആകാശ ദീപമെന്നും ഉണരുമിടമായോ 

താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
നാം ഉണരുമ്പോള്‍  (F)രാവലിയുമ്പോള്‍ (ആകാശ…)

ആകാശഗംഗയുടെ കരയിൽ അശോകവനിയിൽ
ആരെ ആരെ തേടി വരുന്നു വസന്തപൗര്ണമി നീ

ആടിവാകാറ്റേ പാടിവാ കാറ്റേ  ആയിരം പൂക്കള്‍ നുള്ളിവാ
അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും  മന്ദാരപ്പൂക്കള്‍ നുള്ളിവാ
കാണാത്തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
തിരുമുറിവുകളില്‍ തൂകും കുളിരമൃതായ്
കരളില്‍ നിറയും കളരവമായ്…  പൂങ്കാറ്റേ ലലലാ…..(ആടിവാകാറ്റേ…)

ആളൊരുങ്ങി അരങ്ങൊരുങ്ങി  ആയിരം തേരൊരുങ്ങി
കാണുവാന്‍ കണിയുണരാനിതുവഴി വാ
കൊന്നപ്പൂഞ്ചോലകളില്‍ കുളിച്ചൊരുങ്ങീ..(2)
തുമ്പിക്കുരുന്നേ തുമ്പക്കുടത്തില്‍ തുള്ളിത്തുള്ളി വാ‍
ഒരുമണിത്തെന്നലില്‍ നീ ഇതിലേ വാ (ആളൊരുങ്ങി….)

ആ  ദിവ്യ  നാമം  അയ്യപ്പാ    ഞങ്ങൾക്കാനന്ദ  ദായക  നാമം 
ആ  മണി  രൂപം  അയ്യപ്പാ    ഞങ്ങൾക്കാപാദ  ചൂട  മധുരം 
അയ്യനയ്യപ്പ  സ്വാമിയേ  നീയല്ലാതില്ലൊരു  ശരണം (2)

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി
ആയിരമുന്മാദരാത്രികള്‍തന്‍ ഗന്ധം 

ആത്മദളത്തില്‍ തുളുമ്പീ ആത്മദളത്തില്‍ തുളുമ്പി

ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ് ഒട്ടിക്കിടക്കുന്ന മുത്തേ
കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാള്‍

ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ

ആവാത്ത വിധമുള്ളതാ..യ എല്ലാം
ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന
ആനന്തമ്രിത കല്ലിയാ..ണം 

ആകെ ചുറ്റുലകത്തില്മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമ ത്തിരു മുത്തുനബിയുള്ള ജന്മദിനൂറു മുഹമ്മദരാകിയ
ആദം മക്കളിലൊക്കെ മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാ ..

Awaaz Main Na Doonga (2)…
Chahoonga Main Tujhe Saanjh Sawere
Phir Bhi Kabhi Ab Naam Ko Tere






TOP

Starting with ‘ഉ,ഊ (u)

എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീർത്തേ
ഇവിടൊരു ചാകരയും വേലകളീം ഒത്തു വന്ന പോൽ
ചിലരുടെ തോർത്തു കീറി പോയ കാര്യം ഓർത്തു പോകവേ
അലകടൽ കാറ്റിനു നീ കാതുകുത്താൻ പാടുപെടേണ്ട
സദാചാര സേനാപതി വീരാ പടുകാമലോലുപാ

എന്റെ മനസ്സിലൊരു നാണം ഓ എന്തേ മനസ്സിലൊരു നാണം
പീലിത്തൂവല്‍പ്പൂവും നുള്ളി പ്രേമലോലനീവഴി വരവായ് (എന്തേ)

എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ..
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ..
കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ്  ഹോയ് ഹോയ് ഹോയ് ഹോയ്..
മിനുങ്ങാനെന്താണെന്താണ് എന്താണ്  മയങ്ങാനെന്താണെന്താണ് എന്താണ്

എന്റെ ഉള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
പെണ്ണേ നിന്നെ കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
ഓ…. നിന്റെ കൈയ്യില്‍ കയ്യും കോര്‍ത്ത്‌
തോളിലെന്റെ തോളും ചേര്‍ത്ത്
കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍
പൊന്നേ നിന്റെ കൂടെ വരാന്‍ കാത്തിരുന്നു ഞാന്‍….

എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടേ .. അത്തറൊന്നു വേണ്ടേ
എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ

എന്റെ  സ്വപ്നത്തിൻ താമര  പൊയ്കയിൽ വന്നിറങ്ങിയ  രൂപവതീ
നീല  താമര  മിഴികൾ  തുറന്നു നിന്നെ  നോക്കി  നിന്ന്  ചൈത്രം
നിന്റെ  നീരാട്ട്  കണ്ടു  നിന്ന്

എന്റടുക്കെ വന്നടുക്കും പെമ്പറന്നോളേ
സമ്മതമോ കന്മദമോ നിന്‍ കടക്കണ്ണില്‍
കട്ടെടുത്തോ കട്ടെടുത്തോ എന്‍ കിനാവും നീ
കണ്ടെടുത്തോ വീണ്ടെടുത്തോ എന്‍ വിചാരം നീ
മനസ്സമ്മതപ്പൂ നിന്‍ കൊതിപ്പൂ  തന്നിടുമ്പോള്‍ കുമ്പിടുമ്പോള്‍
ആ കിന്നാരം കാതില്‍ ചൊല്ലാംഞാന്‍

എന്നോടെന്തിനീപ്പിണക്കം,ഇന്നുമെന്തിനാണെന്നോട് പരിഭവം
ഒരുപാട് നാളായ് കാത്തിരുന്നു നീയൊരുനോക്ക് കാണാൻ വന്നില്ലാ
ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ

എന്നമ്മേ.. ഒന്നുകാണാന്‍  എത്ര നാളായ് ഞാന്‍കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍  എത്ര രാവില്‍ ഞാന്‍നിനച്ചു
കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍   കരളുരുകുമൊരു താരാട്ട്…

എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിന്‍ വാസന്ത ലതികേ
എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
ഒരുപൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം

എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാന്‍ മിഴിയെന്നോ

എനിയ്ക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്…
കുളിരാമ്പലത്തളിര്‍ കൂമ്പിനില്‍ക്കണ കണ്ണ്…
അവളമ്പിളിയുടെ കുമ്പിളിലൊരു പൊന്ന്…
ചിരി കണ്ടാല്‍ ചൊക ചൊക്കും ഒരു ചുന്ദരിപ്പെണ്ണ്…\

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ- ചക്കരത്തുണ്ടാണ് കണ്ടതയ്യാ

എങ്ങിനേ നീ മറക്കും കുയിലേ എങ്ങിനേ നീ മറക്കും
നീലക്കുയിലെ നീ മാനത്തിന്‍ ചോട്ടില്‍ നിന്നെ മറന്നു കളിച്ചോരു കാലം

എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷഃസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം ഇന്നു നീയെന്നരികിലില്ലേ
മലര്‍വനിയില്‍…വെറുതെ… എന്തിനു വേറൊരു മധുവസന്തം

എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
പഞ്ചബാണന്‍ എഴുന്നെള്ളും നെഞ്ചി‌ലുള്ള കിളി ചൊല്ലി
എല്ലാമെല്ലാം അറിയുന്ന പ്രായമയില്ലെ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
നിന്നു പിണങ്ങാതെ ഒന്നു കൂടെപ്പോരൂ പൂവേ
മാനത്തെ കൂട്ടില്‍ മഞ്ഞുമൈനയുറങ്ങീല്ലേ
താരാട്ടും പാട്ടില്‍ മണിത്തത്തയുറങ്ങീല്ലേ
പിന്നെ..യും നീ..യെന്റെ നെഞ്ചില്‍ച്ചാരും 

ചില്ലിന്‍ വാതിലില്‍ എന്തേ മുട്ടീല്ലാ

എന്തേ കണ്ണനു കറുപ്പുനിറം എന്തേ… കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയിൽ കുളിച്ചതിനാലോ…കാളിയനെ കൊന്നതിനാലോ…
ശ്യാമരാധേ ചൊല്ലുനിൻ

എൻ സ്വരം പൂവിടും ഗാനമേ (2) ഈ വീണയിൽ നീ അനുപല്ലവീ
നീ അനുപല്ലവീ  (എൻസ്വരം)

എല്ലാ ദുഃഖവും എനിയ്ക്കു തരൂ..എന്റെ പ്രിയസഖി പോയ്‌വരൂ…
മനസ്സിൽ പടരും ചിതയിൽ എന്നുടെ മണിക്കിനാവുകൾ എരിയുമ്പോൾ…

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..
ഗാനം… ദേവഗാനം.. അഭിലാഷ ഗാനം…
മാനസ്സവീണയില്‍ കരപരിലാളന ജാലം…
ജാലം.. ഇന്ദ്രജാലം…അതിലോല ലോലം..

ഏഴു സുന്ദര രാത്രികള്‍ ഏകാന്ത സുന്ദര രാത്രികള്‍
വികാര തരളിത ഗാത്രികള്‍ വിവാഹപൂര്‍വ്വ രാത്രികള്‍ – ഇനി

ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു 

വെള്ളിമലയില്‍ വേളിമലയില്‍
ഏലേലം പാടിവരും കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ വേളിമലയില്‍

ഏഴര  പൊന്നാന  പുറത്തെഴുന്നള്ളും  ഏറ്റുമാനൂരപ്പാ
തൊഴുന്നേൻ  തൊഴുന്നേൻ  തൊഴുന്നേൻ  ഞാൻ 

തിരുനാഗ  തലയിട്ട  ത്രിപ്പാദം
നമഃശിവായ  നമഃശിവായ  നമഃശിവായ

ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ
കുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ

ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ ഏഴുവർണ്ണകളും നീർത്തി..
തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ.. മധുമന്ത്രമോടെ..അന്നെന്നരികിൽ വന്നുവെന്നോ..

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നു
ഓമലേ.. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിലേതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീവന്നു

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു  ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ  ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ  ഉം…

ഏദന്‍‌താഴ്‌വരയില്‍ ചിരിതൂകും ലില്ലിപ്പൂവേ അകലെനിന്നെങ്കിലും എന്റെ
കിരണങ്ങള്‍ പുണരുന്നു എന്നും നിന്നെ

ഏനുണ്ടോടീ അമ്പിളിച്ചന്തം ഏനുണ്ടോടീ താമരച്ചന്തം
ഏനുണ്ടോടീ മാരിവില്‍ച്ചന്തം ഏനുണ്ടോടീ മാമഴച്ചന്തം
കമ്മലിട്ടോ…പൊട്ടു തൊട്ടോ… ഏനിതൊന്നും അറിഞ്ഞതേ ഇല്ലേ
പുന്നാരപ്പൂങ്കുയിലേ…





TOP

Starting with ‘ഒ‘

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ 

നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ…
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ

ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ എങ്ങോ പിറന്നുപണ്ടിളം മുളം കൂട്ടിൽ

ഉണരൂ വേഗം നീ സുമറാണീ വന്നൂ നായകന്‍
പ്രേമത്തിന്‍മുരളീ ഗായകന്‍ മലരേ തേന്‍ മലരേ മലരേ
വന്നൂ പൂവണിമാസം വന്നൂ സുരഭില മാസം
തന്‍ തംബുരു മീട്ടി കുരുവീ താളം കൊട്ടീ അരുവീ
ആശദളം ചൂടി വരവായി ശലഭം വന്നുപോയ്
ആനന്ദ ഗീതാ മോഹനന്‍ മലരേ തേന്മലരേ മലരേ

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ

ഉഷസ്സേ നീയെന്നെ വിളിയ്ക്കുകില്ലെങ്കിൽ ഒരിക്കലും ഞാനുണരുകില്ല..
വസന്തം ഉദ്യാനവിരുന്നിനില്ലെങ്കിൽ കുസുമങ്ങളിവിടെ മലരുകില്ല..

ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ
നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ (2)
ഹോ…. താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ
താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ
തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്
മുത്താരം മുത്തല്ലേ മുല്ലപ്പൂ തേനല്ലേ 

മാനത്തിൻ വില്ലല്ലേ മൗനത്തിൻ വാക്കല്ലേ
 
ഊട്ടി പട്ടണം പൂട്ടി കെട്ടണം സൊന്നാ വാടാ..
എങ്ക കട്ടണം സിങ്ക കട്ടട സുമ്മായിരിട..
ഓസ്സില്‍ നമ്മ രാസ്സാ എന്ത കുതിരക്കു എത്തിനീ..
വാക്കി ബ്ലു ബ്ലാക്കി അവന്‍ അടിച്ചിടും പരിസ്സ്..
നെറയ ലാക്ലാക്..അയ്യാ..  പെരുവും ജാക്പ്പോട്ട്
പിറയിന്ത പട്ടണം..സ്വന്തമാക്കി പോക്കികെട്ടുമൊടാ..ടോയ്..

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു

ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ‍…(ഉത്രാടപ്പൂനിലാവേ വാ..)

ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ഉര്‍വശി ചമയുന്നൊരു ചന്ദ്രലേഖേ
ഉഷയെവിടേ സഖി ഉഷയെവിടേ ഉഷസ്സെവിടേ.. 
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ

ഉജ്ജയിനിയിലെ ഗായിക ഉർവ്വശിയെന്നൊരു മാളവിക
ശിൽപികൾ തീർത്ത കാളിദാസന്റെ കൽപ്രതിമയിൽ മാലയിട്ടു

ഉല്ലാസ‍പ്പൂത്തിരികള്‍ കണ്ണി‍ലണിഞ്ഞവളേ 

ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ എന്നാത്മ സംഗീത ശില്പം നീയല്ലേ 
വാ മലയജസുരഭില പുളകിത നിമിഷമിതേ
നീ താ മനസിജ മധുകണം അനുപമ രസലതികേ (2)
മധുവാദിനീ മതിമോഹിനീ ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ
എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ
നിന്‍ പുഞ്ചിരി തേന്‍ മഞ്ജരി വാ വാ വാ സഖി വാ 


ഉണ്ടോ  സഖി  ഒരു  കുല  മുന്തിരി വാങ്ങിടുവാനായ്  നാലണ  കയ്യിൽ
ഉണ്ട്  പ്രിയേ  ഖൽബി ലൊരാശ മുന്തിരി  തിന്നിടുവാൻ 





TOP

Starting with ‘എ‘

Starting with അ

ഇടയകന്യകേ പോവുക നീ    ഈ അനന്തമാം ജീവിതവീഥിയില്‍
ഇടറാതെ കാലിടറാതെ
കണ്ണുകളാലുള്‍ക്കണ്ണുകളാലേ  അന്വേഷിക്കൂ നീളേ
കണ്ടെത്തും നീ മനുഷ്യപുത്രനേ  ഇന്നല്ലെങ്കില്‍ നാളേ 

ഇന്നലെയോളവുമെന്തെന്നറിഞ്ഞീല  ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ടതടിക്കുവിനാശവും  ഇന്ന നേരമെന്നേതുമറിവീല

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ..

കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ..
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോൽ
ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ..

ഇന്നലെ മയങ്ങുബോൾ ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപൂമൊട്ടിൻ മണം പോലെ
ഓർക്കാതിരിന്നപ്പോൾ ഒരുങ്ങാതിരിന്നപ്പോൾ
ഓമനേ നീ എന്റെ അരികിൽ വന്നു

ഇന്നലെ നീയൊരു സുന്ദരരാഗമായെൻ 

പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
മാമകകരാംഗുലീ ചുംബനലഹരിയിൽ
പ്രേമസംഗീതമായ് നീ പുറത്തു വന്നു
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ

ഇന്നെനിക്കു പൊട്ടുകുത്താന്‍  സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍ വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്
എന്റെസ്വപ്നത്തിന്‍ ഏഴുനിലവീട്ടില്‍ 
കഞ്ജബാണന്റെ കളിത്തോഴന്‍
കണ്ണിനാകെ കതിരൊളിവീശി  വന്നുകയറിപ്പോയി

ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു..
ഈറൻമുകിൽ മാലകളിൽ ഇന്ദ്രധനുസ്സെന്നപോലെ..

ഇനിയൊന്നു പാടൂ ഹൃദയമേ..
എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ…
ശിശിരനിലാവിന്‍ പുടവചുറ്റി..
എന്‍ ശശിലേഖ കൈവിളക്കേന്തി നില്‍പ്പൂ..

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം 

ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍..
താളലയത്തിലുണര്‍ന്നു മദാലസയായി
ഇന്നീ പ്രേമം പൂക്കും മുകിലിന്‍ മേട്ടില്‍..
കാമമുറക്കമുണര്‍ന്നു വിലാസിനിയായീ..
നര്‍ത്തനം… തുടരൂ… മോഹിനീ… ഇവിടെ..

ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറി
എവിടെ സ്വര്‍ഗ്ഗ കന്യകള്‍   എവിടെ സ്വര്‍ണ്ണചാമരങ്ങള്‍
ആയിരം ജ്വാലാമുഖങ്ങളായ്    ധ്യാനമുണര്‍ത്തും തുടിമുഴങ്ങി

ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു (ഇന്ദ്രനീലിമയോലും)
ഇന്നൊരു ഹൃദയത്തിൻ കുന്‌ദ ലതാഗൃഹത്തിൽ
പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ    (ഇന്ദ്രനീലിമ)

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദന പൂം പുടവ ചാർത്തിയ രാത്രി 
കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി 

ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ

ഇത്ര മധുരിക്കുമോ പ്രേമം  ഇത്ര കുളിരേകുമോ…
ഇതുവരെ ചൂ‍ടാത്ത പുളകങ്ങള്‍  ഇതളിട്ടു വിടരുന്ന സ്വപ്‌നങ്ങള്‍ 

ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ  ഈ തൊട്ടുനോട്ടം ഇഷ്ടമല്ലെടാ
കാര്യമില്ലെടാ ഒരു കാര്യോമില്ലെടാ എന്‍റെ പിറകേ നടന്നു കാര്യമില്ലെടാ
കൊച്ചുകള്ളനേ എടാ എടാ വേണ്ട മോനേ
വേണ്ട മോളേ വേണ്ട മോളേ വേണ്ട മോളേ ഛി

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മുന്നിൽ സൂര്യന്‍ വരും നേരം എനിക്കിഷ്ടം
ഇഷ്ടമാണിളം കാറ്റ്   എനിക്കിഷ്ടമാണിള വെയില്‍  (ഇഷ്ടം..)

ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് അറിയില്ല ഞാനോ നീയോ
മറക്കാൻ കഴിയില്ല എന്നാ..ദ്യം അറിഞ്ഞതും അറിയില്ല നീയോ ഞാനോ
ആദ്യാനുരാഗ ഗാനമേ മോഹമേ പിരിയില്ല ഞാൻ (ഇഷ്ടമാണെന്നാദ്യം…)

ഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം
പൊന്നണിഞ്ഞെത്തിയ മധുമാസം എന്നുള്ളിൽ ചൊരിയുന്നു രാഗരസം

ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ
മാറിൽ കളഭക്കൂട്ടാണിഞ്ഞുംകൊണ്ടുറക്കമായോ
വിരഹത്തിൻ ചൂടുണ്ടോ വിയർപ്പുണ്ടോ നിന്നെ
വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ 

ഇടം നെഞ്ചില്‍ കൂടുകൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേളതന്‍    രാഗം ഭാവം താളം

ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ

ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും തെന്നലേ തെന്നലേ
അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും തെന്നലേ തെന്നലേ

ഇവിടെ കാറ്റിനു സുഗന്ധം ഇതിലെ പോയതു വസന്തം
വസന്തത്തിൻ തളിർത്തേരിലിരുന്നതാര്
വാസരസ്വപ്നത്തിൻ തോഴിമാര്

ഈറന്‍ മേഘം പൂവും കൊണ്ടേ പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരി നിന്നെ കണ്ടു ഞാന്‍

ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല
വെള്ളപൂശിയ ശവക്കല്ലറയിലെ വെളിച്ചപ്പാടുകളേ.. നിങ്ങള്‍
അമ്പലങ്ങള്‍ തീര്‍ത്തു ആശ്രമങ്ങള്‍ തീര്‍ത്തു
ആയിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു
ഈശ്വരന്നായിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു…

ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ (2)
ഇഹപര സുകൃതം ഏകിടുമാർക്കും ഇതു സംസാരവിമോചനമാർഗ്ഗം
ഈശ്വരചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ 


​ഇക്കൊല്ലം നമ്മക്ക് ഓണെല്ല്യടി കുഞ്ഞ്യേച്ചീ കുട്ടേട്ടൻ തീരെ കിടപ്പിലല്ലേ
കുട്ടേട്ടൻ നമ്മക്ക് കൂടപ്പിറപ്പല്ലേ കുട്ടേട്ടൻ ഇല്ലാത്തോരോണം വേണ്ടാ
തണ്ടും തടിയും പോയ് ആളും മേലിഞ്ഞില്ലേ 

തണ്ടലൊടിഞ്ഞ് മുതുകും പോയി
മേല്പ്പുര നോക്കിക്കിടപ്പല്ലേ കുട്ടേട്ടൻ കുഞ്ഞാത്തൂൻ

ആശിച്ചിട്ടെന്താകാര്യം
കുഞ്ഞാത്തൂൻ പെണ്ണെല്ലേ പ്രായം ചെറുപ്പല്ലേ കുറ്റം പറഞ്ഞിട്ടിനെന്താകാര്യം




TOP

           

Starting with ‘ആ’ (aa)

Madathil

Starting with ‘ഇ,ഈ (e, ee)

ഒരുരൂപാ നോട്ടു കൊടുത്താല്‍ കൊടുത്താല്‍ ഒരുലക്ഷം കൂടെപ്പോരും
ഭാരം താങ്ങിത്തളരുന്നവരെ ഭാഗ്യം നിങ്ങളെത്തേടിനടപ്പൂ
വരുവിന്‍ നിങ്ങള്‍ വരുവിന്‍ മായമില്ല മന്ത്രമില്ല ജാലവുമില്ല

ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു
അതിലായിരം ആശകളാല്‍ ഒരു പൊന്‍വല നെയ്യും
തേന്‍ വണ്ടു ഞാന്‍ അലരേ തേന്‍ വണ്ടു ഞാന്‍ (ഒരു മധുര)
അധരം അമൃത ജലശേഖരം നയനം മദന ശിശിരാമൃതം
ചിരി മണിയില്‍ ചെറുകിളികള്‍
മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍
എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുല്‍കാന്‍
ഒന്നാകുവാന്‍ അഴകേ ഒന്നാകുവാന്‍ (ഒരു മധുര )

ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ 

മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു…

ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി ഓലത്തുമ്പത്താടാന്‍ വാ
ഓലത്തുമ്പത്താടിയുരുന്നൊരു നാടന്‍ പാട്ടും പാടി താ
പൊള്ളുന്ന വെയിലല്ലേ വെയിലേറ്റു വാടല്ലേ
വന്നീ തണലിലിരുന്നാട്ടേ  (പൊള്ളുന്ന വെയിലല്ലേ…..)

ഒരുമുറൈ വന്തു പാര്‍ത്തായാ എന്മനം നീയറിന്തായോ
തിരുമകള്‍ തുമ്പം തീര്‍ത്തായാ അന്‍പുടന്‍ കൈയണയ്ത്തായോ
ഉന്‍ പേര്‍ നിത്തമെങ്കു അന്‍പേ അന്‍പേ നാഥാ
ഉന്‍ പേര്‍ നിത്തമെങ്കു ഓതിയ മങ്കൈയെന്‍റു
ഉനതു മനം ഉണര്‍ന്തിരുന്തും എനതു മനം ഉനൈ തേട
ഒരു മുറൈ വന്തു പാര്‍ത്തായാ നീ ഒരു മുറൈ വന്തു പാര്‍ത്തായാ

ഒരു രാജമല്ലിവിടരുന്നപോലെ ഇതളെഴുതിമുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാര്‍ന്നപോലെ വരമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ  ഒരു രാജമല്ലി………

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ…
ദൂരേ വീണ്ടും പാടുന്നൂ…

ഒരു രാത്രികൂടി വിടവാങ്ങവേ ഒരു പാട്ടുമൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ..

ഒരു സിംഹമലയും കാട്ടിൽ ചുണയോടെ അലറും കാട്ടിൽ
വഴിമാറി വന്നുചേർന്നു ഒരു കുഞ്ഞുമാൻ‌കിടാവ്
അമറുന്ന സിംഹമരികെ ഇരുളുന്ന രാത്രിയരികെ
അറിയാത്ത കാട്ടിനുള്ളിൽ പിടയുന്ന നെഞ്ചുമായി
ആരോരും കൂടെയില്ലാതലയുന്നു മാൻ‌കിടാവ്
ആരോരും കൂടെയില്ലാതുഴറുന്നു മാൻ‌കിടാവ്

ഒരു  പുഷ്പം  മാത്രമെൻ പൂങ്കുലയിൽ  നിർത്താം  ഞാൻ
ഒടുവിൽ  നീ  എത്തുമ്പോൾ  ചൂടിക്കുവാൻ
ഒരു  ഗാനം  മാത്രമെൻ  ഹൃദയത്തിൽ  സൂക്ഷിക്കാം
ഒടുവിൽ  നീ  എന്തുമ്പോൾ  ചെവിയിൽ  മൂളാൻ   …ഒരു  പുഷ്പം

ഒരു  കൊട്ട പൊന്നുണ്ടല്ലോ  മിന്നുണ്ടല്ലോ  മേനി  നിറയെ
കരയല്ലേ ഖൽബിൻ  മണിയേ കൽക്കണ്ട  കണിയല്ലേ

ഒരു നിമിഷം തരൂ നിന്നിലലിയാൻ ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

ഒരു മുഖം മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ
ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ..

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു 

എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ് പറയൂ നീ പറയൂ പറയൂ നീ പറയൂ

ഒരു മയിൽപ്പീലിയായ് ഞാൻ ജനിക്കുമെങ്കിൽ
നിൻറെ തിരുമുടിക്കുടന്നയിൽ തപസിരിക്കും
ഒരു മയിൽപ്പീലിയായ് ഞാൻ ജനിക്കുമെങ്കിൽ

ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ

ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി…
ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി…
അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ കോലമിടാൻ

ഒരുനാൾ‍ വിശന്നേറെ തളർന്നേതോ വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ
പൊൻപയർ മണിയെന്നു തോന്നി ചെന്നു
മിന്നാമിന്നി കരഞ്ഞോതീ കഥ കേൾക്കൂ കണ്മണീ

ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം

ഒരു ചിക് ചിക് ചിക് ചിറകിൽ
മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി കുഴൽ ഊതിപ്പാടും കുയിലേ
ശുക്രിയാ ശുക്രിയാ (2

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ 

മുരളിപൊഴിക്കുന്ന ഗാനാലാപം 

ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാംബരം (2)
ഒരു മേഘവും വന്നൊരു നീർക്കണം പോലും പെയ്യാത്തൊരേകാന്ത തീരം

ഒരേ ഒരു ലക്‌ഷ്യം ശബരി മാമല ഒരേ ഒരു മോഹം ദിവ്യ ദർശനം
ഒരേ ഒരു മാർഗം പതിനെട്ടാം പടി ഒരേ ഒരു മന്ത്രം ശരണമയ്യപ്പ
ശരണമയ്യപ്പ സ്വാമി ശരണമയ്യപ്പ

ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നു
ഉയരുന്നു അവര്‍ നാടിന്‍ മോചന രണാങ്കണത്തില്‍ പടരുന്നു

ഒരായിരം കിനാക്കളാല്‍ കുരുന്നുകൂടു മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകള്‍ വിളക്കുവച്ചു മൂകം
എത്രയെത്ര കാതം അപ്പുറത്തു നിന്നും
എത്തി നീ ഇപ്പൊഴും ദുഃഖസത്യമേ

ഒരിടത്തു ജനനം ഒരിടത്തു മരണം ചുമലിൽ ജീവിത ഭാരം
വഴിയറിയാതെ മുടന്തി നടക്കും വിധിയുടെ ബലി മൃഗങ്ങൾ
നമ്മൾ വിധിയുടെ ബലി മൃഗങ്ങൾ 

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്‍പില്‍
പാടുവതും രാഗം നീ തേടുവതും രാഗമാം
ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം)
ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍
എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍ (ഒന്നാം )

ഒന്നാം മാനം പൂമാനം പിന്നത്തെ മാനം പൊന്മാനം
പൂമാനത്തിനും പൊന്മാനത്തിനും മീതേ
ഭൂമിപ്പെണ്ണിന്റെ വേളിച്ചെറുക്കന്റെ തോണി

ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴി നാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ (ഒന്നാനാം….)

ഒന്നാനാം  കുന്നിന്മേൽ  കൂടു  കൂട്ടും  തത്തമ്മേ
നീയെന്റെ  തേൻമാവിൽ  ഊഞ്ഞാലാടാൻ  വാ
കാവേരി  തീരത്തോ  കാട്ടരുവി  ഓരത്തോ
ആരാരോ  സ്വപ്നം  കൊണ്ടൊരു  കളി വീടുണ്ടാക്കി

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍ (ഒത്തിരി..)
കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു
മഞ്ഞു നിലാവില്‍ ചേക്കേറാം
കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
നഗര സരിത്തില്‍ നീരാടാം  (ഒത്തിരി..)

ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ പരിപൂര്‍ണ്ണേന്ദു തന്റെ നിലാവോ
പുത്തന്‍പവിഴക്കൊടിയോ ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ

ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ (ഓമലാളെ)
നാലുനിലപ്പന്തലിട്ടു വാനിലമ്പിളി
നാദസ്വര മേളമിട്ടു പാതിരാക്കിളി (നാലുനില)
ഏകയായി രാഗലോലയായി
എന്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു (ഏകയായി)
കുണുങ്ങി നിന്നു മുന്നിൽ കുണുങ്ങി നിന്നു (ഓമലാളെ)

ഓര്‍മ്മയിലൊരു ശിശിരം ഓമനിക്കാനൊരു ശിശിരം
ഇലവിരല്‍ത്തുമ്പുകള്‍ ഇളംമഞ്ഞുതിരും
തളിര്‍മരച്ചില്ലകളില്‍ തഴുകിവരും തെന്നലിനും
കഥ പറയാനൊരു ശിശിരം (ഓര്‍മ്മയിലൊരു…..‍)

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

ഓർമ്മകൾ ഓർമ്മകൾ ഓലോലം തകരുമീ തീരങ്ങളിൽ
ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ…. ലലലലലാ
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും 

ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍ ഡെയ്സീ ഡെയ്സീ ഡെയ്സീ…. ലലലലലാ

ഓർമകളെ കൈവള ചാർത്തി വരു വിമൂകമീ വേദിയിൽ
ഏതോ ശോകാന്തരാഗം ഏതോ ഗന്ധർവ്വൻ പാടുന്നുവോ

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ – എന്റെ
ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ – ഹോയ് (ഓല)

ഓ പ്രിയേ പ്രിയേ എൻ പ്രിയേ പ്രിയേ
ഏട്ടിൽ തീർത്ത മേടയിൽ ഹാരമേന്തി നിൽക്കുമീ
നിന്റെ ഭൂവിൽ എന്റെ ദുഃഖം എന്നോടോമൽ രാഗാർദ്രയോ നീ…

ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം

ഓ.. മൃദുലേ ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം.. (2)

ഓളങ്ങൾ താളം തല്ലുമ്പോൾ നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നൂ
നീളെത്തുഴയാം നീന്തിത്തുടിക്കാം ഓളപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ..കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ..ഇനിയും കിളിമകള്‍ വന്നില്ലേ.

ഓമന  തിങ്കൾ  കിടാവോ  പാടി  പാടി ഞാൻ  നിന്നെ  ഉറക്കവും 
സ്വപ്നത്തിൽ  എന്നുണ്ണി  പുഞ്ചിരിക്കും 

അമ്മ  ദുഃഖങ്ങൾ  എല്ലാം  മറന്നിരിക്കും

ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ
ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ (2) ഒ…ഓ….ഹോയ്..

ഓണപ്പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ






TOP

​​​​അനുരാഗ വിലോചനനായി  അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം…
പതിനേഴിന്‍ പൗര്‍ണ്ണമി കാണും   അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേയിതളനക്കം   പുതുമിനുക്കം ചെറുമയക്കം

അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ

അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ്
അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും 

മണിമുറ്റമുള്ളൊരു വീട്
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് 

മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ്
നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം.

അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ 

വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
നിന്നെയിഷ്ടമാണോ നിനക്കിഷ്ടമാണോ 

പൂനിലാവുനെയ്തോ പുടവതന്നോമാരൻ
അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ 

അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടി പാടീ 

അണ്ണാറക്കണ്ണാ വാ..പൂവാലാ    ചങ്ങാത്തം കൂടാൻ വാ..
മൂവാണ്ടൻ മാവേൽ വാ വാ..    ഒരു പുന്നാര തേൻ കന്നി താ താ
നങ്ങേലി പശുവിന്റെ പാല്  വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ

അമ്പലക്കരെ തെച്ചിക്കാവില് പൂരം 

അവിടമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം
പാണ്ടി നെയ്യാണ്ടി മേളം പടയിളക്കത്തിന്നോളം
പൂരം കാണാന്‍ നീയും പോരെടി പെണ്ണേ(അമ്പലക്കരെ….)

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ
കൽ‌വിളക്കുകൾ പാതി മിന്നി നിൽക്കവേ 

എന്തു നൽകുവാനെന്നെ കാത്തു നിന്നു നീ
തൃപ്രസാദവും മൌനചുംബനങ്ങളും പങ്കുവെക്കാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ…….. (അമ്പലപ്പുഴെ)

അമ്പിളി അമ്മാവാ താമര കമ്പിളിലെന്തുണ്ട് ?(2)
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത് (2)
പാവങ്ങളാനെളും ഞങ്ങള് പായസ ചോറ് തരാം (2)
പായസ ചോറുണ്ടാല്‍, ഞങ്ങള് പാടി ഉറക്കുമല്ലോ(2)
പാല മര തണലില്‍,തൂ മലര്‍ പായ വിരിക്കുമല്ലോ(2)

അമ്പിളി മണവാട്ടീ.. .. അഴകുള്ള മണവാട്ടി
നാണം കുണുങ്ങുന്നല്ലോ… ജന്നത്തുൽ ഫിർദൗസിൽ (2)
അമ്പിളി മണവാട്ടി.. അഴകുള്ള മണവാട്ടി (2)

അമ്പാടിതന്നിലൊരുണ്ണി അഞ്ജന കണ്ണനാമുണ്ണി
ഉണ്ണിക്കു നെറ്റിയിൽ ഗോപിപ്പൂ ഉണ്ണിക്കു മുടിയിൽ പീലിപ്പൂതിരു

അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പം കല്യാണം 

മകരമാസത്തില്‍ വേലി കെട്ടീട്ടപ്പ കല്യാണം
ഒന്നാംവട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
രണ്ടാംവട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം
ഒരു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്ദൂരം കവര്‍ന്നെടുത്തോട്ടെ ഞാന്‍ കവര്‍ന്നെടുത്തോട്ടെ

അകലെയകലെ നീലാകാശം   അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം    അലതല്ലും രാഗതീര്‍ത്ഥം
അകലെ ...നീലാകാശം

അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍  നിന്‍ ചിരി സായകമാക്കി
നിന്‍ പുഞ്ചിരി സായകമാക്കി (2)
ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്‍വ്വന്‍ (2)
നിന്‍ മൊഴി സാധകമാക്കി  നിന്‍ തേന്‍മൊഴി സാധകമാക്കി

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരന്‍
അങ്ങേക്കടലില് പള്ളിയൊറങ്ങാന്‍ മൂപ്പര് പോണതാണേ

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌ …
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില്‍
കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍ 

അരികേ…വാ.. മധു ചന്ദ്രബിംബമേ ..

അന്തിപൊൻവെട്ടം കടലിൽ മെല്ലെത്താഴുമ്പോള്‍
മാനത്തെ മുല്ലത്തറയിലെ മാണിക്ക്യചെപ്പ് വിണ്ണിന്‍ മാണിക്ക്യചെപ്പ്
താനാ തിന്തിന്താരാ തിന്തിന്താര തിന്തിന്താരാ…..

അഴകേ നിന്മിഴിനീര്‍മണിയീകുളിരി‍ല്‍ തൂവരുതേ
കരളേ നിയെന്റെ കിനാവില്‍ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടി നിര്‍ത്തുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാനെന്റെ ജീവനില്‍ പങ്കിടാം
ഒരു വെണ്മുകിലിനുമഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്നഴകാമെന്‍

അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ
പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ
ജനനഭാരങ്ങൾ ചുമന്നും   സമയതീരങ്ങൾ തിരഞ്ഞും
നിലയുറയ്ക്കാതെ കുഴഞ്ഞും   തുഴകളില്ലാതെ തുഴഞ്ഞും
ഇരുളിലങ്ങിങ്ങു പകലു തേടുമ്പം ഗുലുമാൽ

അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ 
ചിന്നക്കിളി ചിങ്കാരക്കിളി -ചൊല്ലുമോ 

എന്നെ നിനക്കിഷ്ടമാണോ ഇഷ്ടമാണോ

അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ലാ
അന്ന് നിന്റെ കവിളിത്ര ചുവന്നിട്ടില്ലാ
പൊട്ടു കുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു
തൊട്ടാവാടിക്കരളുള്ള പാവാടക്കാരി

അന്ന്  നിന്നെ  കണ്ടതിൽ  പിന്നെ അനുരാഗമെന്തെന്നു  ഞാനറിഞ്ഞു
അതിനുള്ള  വേദന  ഞാനറിഞ്ഞു 
അന്ന്  നമ്മൾ  കണ്ടതിൽ  പിന്നെ ആത്മാവിൻ ആനന്ദം  ഞാനറിഞ്ഞു
ആശതൻ ദാഹവും ഞാനറിഞ്ഞു

അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി
അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർമാല കോർത്തിരുന്നു

അഞ്ജലി അഞ്ജലി പുഷ്‌പാഞ്‌ജലി അഞ്ജലി അഞ്ജലി പുഷ്‌പാഞ്‌ജലി
പൂവേ ഉൻ പാദത്തിൽ പുഷ്‌പാഞ്‌ജലി 

പൊന്നേ ഉൻ പെയര്ക്കു പൊന്നാഞ്ജലി
കണ്ണേ ഉൻ കുരാള്ക്കു ഗീതാഞ്ജലി 

കൺ കാണാ അഴകുക്ക് കവിതാഞ്ജലി

അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ
ഒരു മാത്ര വെറുതെ നിനച്ചുപോയി

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു ആ മൺകൂടിൽ ഞാൻ പിടഞ്ഞു
മണൽ മാ,,യ്ക്കുമീ കാൽപ്പാ..ടുകൾ തേടി നടന്നൊരു,, ജപസന്ധ്യേ (അമ്മ…)

അക്ഷരനക്ഷത്രം കോർത്ത ജപമാലയും കയ്യിലേന്തി
അഗ്നിയിൽ സ്പുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങി പോരുമഭയാർത്ഥിയാമെൻ
ഭിക്ഷാപാത്രത്തിൽ നിറയ്ക്കുക നിങ്ങൾ






TOP