Madathil

അമ്മേ അമ്മേ കണ്ണീര് തെയ്യം തുള്ളും
നെഞ്ചില് തീയായി നോവായി ആടിത്തളര്
മീനം പൊള്ളും വേനല്ത്തോറ്റം കൊല്ലും
മണ്ണില് തീയായി പൊയ്യായി മാരി ചൊരിയ്

ചടുല നടന മോട് ചുടല നടു വിലിടി പടഹ മിടയു മാറ്
ഉടലു മുയിരു ദേഹി കനലി ന്നുരുകി യൊരു മധുര രുധിര മാട്
അമ്മേ അമ്മേ അമ്മേ

ഓടേണ്ട ഓടേണ്ട ഓടിത്തളരേണ്ട ഓമനപ്പൂമുഖം വാടിടേണ്ട
ഓമനപ്പൂമുഖം വാടാതെ സൂക്ഷിച്ചാൽ ഓമനച്ചുണ്ടത്തൊരുമ്മ നൽകാം
ടാറിട്ട റോഡാണ് റോഡിൻ്റെരികാണ് വീടിന്നടയാളം ശീമക്കൊന്ന
പച്ചരിച്ചോറുണ്ട് പച്ച മീൻ ചാറുണ്ട് ഉച്ചയ്ക്ക് ഉണ്ണാനായ് വന്നോളൂട്ടോ

പുഞ്ചവരമ്പത്തു പാമ്പിൻ്റെ പൊത്തുണ്ട് സൂക്ഷിച്ചു വന്നോളു പോന്നു ചേട്ടാ
ഒരു കുപ്പി മണ്ണെണ്ണ കത്തിത്തീരും വരെ പണ്ടാരത്തള്ളയ്ക്കുറക ്കമില്ല
ടാറിട്ട റോഡാണ് റോഡിൻ്റെരികാണ് വീടിന്നടയാളം ശീമക്കൊന്ന
ആയിരം കൊമ്പുള്ള ചെമ്പകച്ചോട്ടിലി 

ഒറ്റയ്ക്കിരുന്നു ഞാൻ ഓർത്തു പാടും

ചെമ്പകച്ചോട്ടിലിരുന് നെന്തിനോർക്കുന്നു വീട്ടിലേക്കുള്ള വഴിമറന്നോ
വാടിയ പൂ ചൂട്യാലും ചൂട്യ പൂ ചൂട്യാലും 

ചേട്ടനെ ഞാനെന്നും കാത്തിരിക്കും
ആരൊക്കെ എതിർത്താലും എന്തു പറഞ്ഞാലും
ചേട്ടനില്ലാത്തൊരു ലോകമില്ലാ

എന്നും ഉറക്കത്തിൽ ചേട്ടനെ കണ്ടു ഞാൻ ഞെട്ടിയുണർന്നു കരച്ചിലല്ലേ
ഉരലു വിഴുങ്ങുമ്പോൾ വിരലു മറയുന്നു പലതും പറഞ്ഞു നീ കേട്ടിട്ടില്ലേ
ചാലക്കുടിപ്പുഴ നീന്തിക്കടന്നാലും 

അന്തിയ്ക്ക് മുൻപേ ഞാനെത്താം പൊന്നേ

മേലൂരു കേറ്റം ഞാൻ മുട്ടു കുത്തി കേറ്യാലും
നേരമിരുട്ട്യാലും എത്താം പൊന്നേ
കാണാത്തതല്ലല്ലോ ആക്രാന്തം വേണ്ടെന്നു 

ആയിരം വട്ടം പറഞ്ഞില്ലേ ഞാൻ 
ഓടേണ്ട ഓടേണ്ട ഓടിത്തളരേണ്ട ഓമനപ്പൂമുഖം വാടിടേണ്ട
ഓമനപ്പൂമുഖം വാടാതെ സൂക്ഷിച്ചാൽ ഓമനച്ചുണ്ടത്തൊരുമ്മ നൽകാം

 

കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന് എന്റെ പുന്നാരേ  മാമ്പഴമാകട്ടേന്ന്

വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട എത്ര ഞാൻ വാങ്ങിത്തന്നു
എന്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു

കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം എന്നെയും ഓർത്തീടേണേ എന്റെ പുന്നാരേ എന്നെയും ഓർത്തീടേണേ

തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും കാക്ക വെളുക്കില്ലെടീ

എന്റെ പുന്നാരേ കാക്ക വെളുക്കില്ലെടീ

ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോൾ വീഴാതെ സൂക്ഷിക്കണേ

എന്റെ പുന്നാരേ  വീഴാതെ സൂക്ഷിക്കണേ

ഇന്നലെ നീയിട്ട മഞ്ഞ ചുരിദാറ് ആരുടെ കാശാണെടീ

എന്റെ പുന്നാരേ ആരുടേ കാശാണെടീ

നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല് നായേനഴിച്ചീടല്ലേ

എന്റെ പുന്നാരേ ചുംബനം തന്നീടണേ


മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണ ീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ കൂട്ടിനു ഞാനും വന്നോട്ടെ 

മഴയത്തും വെയിലത്തും പോകരുതെ നീ നാടിന്റെ വെട്ടം കളയരുതേ
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ 

നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം

പൊന്നു വിളയുന്ന പാടത്തും നാട്ടിലെ നാനായിടത്തും നീ പാറിയില്ലേ
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ പുന്നാര പാട്ടൊന്ന് നീ പാടിയില്ലേ

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

പെണ്ണിന്‍റെ പഞ്ചാര പുഞ്ചിരി കണ്ടെകലാക്കിന്‍റെ കച്ചോടം
അന്നത്തെ ചന്തേലെ കച്ചോടം പെണ്ണിന്‍റെ കൊട്ടേലെ മീനായി

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ.. ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്.. പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

മീനും കൊണ്ടഞ്ചാറുവട്ടം അങ്ങോട്ടുമിങ്ങോട്ടുമോടീ ഞാന്‍
നേരംപോയ് മീനും ചീഞ്ഞ് അന്നത്തെ കച്ചോടം വെള്ളത്തിലായ്

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ.. ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്.. പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

പെണ്ണു ചിരിക്കണകണ്ടെന്‍റെ കച്ചോടം പോയല്ലോ കാശും പോയ്‌
ചന്ദനാ ചോപ്പുള്ള പെണ്ണ് ചതിക്കണകാര്യം നേരാണേ

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ.. ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്.. പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

 

കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട്
കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും ആറ്റുനോറ്റുണ്ടായ കല്യാണം (2)
നാദസ്വരം വേണം തകിലു വേണം പിന്നെ ആശാൻ ചേട്ടന്റെ തപ്പു വേണം

ഇക്കൊല്ലം നമ്മക്ക് ഓണെല്ല്യടി കുഞ്ഞ്യേച്ചീ കുട്ടേട്ടൻ തീരെ കിടപ്പിലല്ലേ
കുട്ടേട്ടൻ നമ്മക്ക് കൂടപ്പിറപ്പല്ലേ കുട്ടേട്ടൻ ഇല്ലാത്തോരോണം വേണ്ടാ
തണ്ടും തടിയും പോയ് ആളും മേലിഞ്ഞില്ലേ 

തണ്ടലൊടിഞ്ഞ് മുതുകും പോയി
മേല്പ്പുര നോക്കിക്കിടപ്പല്ലേ കുട്ടേട്ടൻ 

കുഞ്ഞാത്തൂൻ ആശിച്ചിട്ടെന്താകാര്യം
കുഞ്ഞാത്തൂൻ പെണ്ണെല്ലേ പ്രായം ചെറുപ്പല്ലേ 

കുറ്റം പറഞ്ഞിട്ടിനെന്താകാര്യം

പുത്തെൻപെണ്ണാദ്യം വീടുംമുറ്റാടിക്കോടീ
പണ്ടും പറഞ്ഞു ഞാൻ കുഞ്ഞ്യേച്ച്യോട്
പുത്തെൻപെണ്ണൊന്നു പരുതയാൽ കുഞ്ഞ്യേച്ചീ
പാമ്പിൻ്റെ പോലെ പടം പിടിയ്ക്കും
ആനക്കല്ലത്തൂര് കുട്ടേട്ടൻ വീണപ്പോൾ
കുഞ്ഞാത്തൂൻ മിണ്ടാതെ പോയില്ല്യേടീ
പെണ്ണിൻ്റെ വീര്യം കളഞ്ഞില്ല്യേടി
കുഞ്ഞ്യേച്ചീ മിണ്ടാത്ത പൂച്ച കലമുടയ്ക്കും
അച്ഛനും പോയില്ലേ അമ്മയും പോയില്ലേ
കുട്ടെട്ടനാരും തുണയില്ലല്ലോ

നമ്മുടെ പ്രായം പോയ് മൂത്ത് നരച്ചില്ലേ
ആരുവരാനാടീ പൊന്നുച്ചേച്ചീ
ആണിൻ്റെ കൂടെ പൊറുക്കാൻ വിധിയില്ല
ആരുടെ ശാപം തലയിൽക്കേറി
കുഞ്ഞാത്തൂൻ വന്നപ്പോ കൂടപ്പിറപ്പോളെ
കുട്ടേട്ടൻ തീരെ മറന്നതല്ലേ
പെണ്ണിനെ കിട്ട്യാലും പെങ്ങമ്മാർ വേണോന്നു
കുട്ടേട്ടൻ ഇപ്പോ പഠിച്ചില്ല്യെടീ

പാവാട പ്രായമാ പെണ്ണെ സൂക്ഷിച്ചിടേണം
മമ്മി ഡാഡി പോറ്റി വളർത്തുന്ന പ്രായം കഴിഞ്ഞു പെണ്ണെ
മമ്മി ഡാഡി പേടിച്ചു നിൽക്കുന്ന പ്രായമിതാ പെണ്ണെ
കിലുകിലുങ്ങുന്ന പാദസരം ഇത് കോലുകൊലുങ്ങുന്ന
ചിരിച്ചിരിച്ചങ്ങു  തുള്ളികളിച്ചു നടക്കുന്ന പ്രായം

പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ 
താമരമൊട്ടായിരുന്നു നീ - ഒരു  താമരമൊട്ടായിരുന്നു നീ 
ദാവണി പ്രായത്തിൽ പാതി വിടർന്ന നീ
 
പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ
പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കൽപ്പടവിൽ
എപ്പോഴെന്നറിയില്ലാ  എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ
പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ
 
വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ മനസ്സിലെന്താണ് - നിൻ മനസ്സിലെന്താണ്
വെളുക്കുവോളം കണ്ട കിനാക്കൾ മനസ്സിലുണ്ടല്ലോ എൻ മനസ്സിലുണ്ടല്ലോ 

മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ…
പൊന്നും തേനും വയമ്പുമുണ്ടോ… വാനമ്പാടിതന്‍ തൂവലുണ്ടോ…
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു…
മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ… ഓ…

മാ..നസമണിവേണുവിൽ... ഗാനം പകർന്നു ഭവാ...ൻ
മായാത്ത സ്വപ്‌നങ്ങളാ...ൽ മണിമാല ചാർത്തി മനം... (2) 
 

നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിൻ ചിരിയാൽ ഞാനുണർന്നു നിന്നഴകാൽ ഞാൻ മയങ്ങീ

കാവേരിക്കരയിൽ നിനക്ക് വാഴാനൊരു കൊട്ടാരം വാഴാനൊരു കൊട്ടാരം
കബനീനദിക്കരയിൽ കളിയാടാനൊരു പൂന്തോട്ടം 

കളിയാടാനൊരു പൂന്തോട്ടം
കുളിക്കാനൊരു പൂഞ്ചോല കുടിക്കാനൊരു തേൻചോല
ഒരുക്കി നിന്നെ കൂട്ടാൻ വന്നു ഓണക്കുയിലേ....വന്നീടുക നീ

മാരിമുകിൽ തേൻമാവിന്റെ മലരണിയും കൊമ്പത്ത് 

മലരണിയും കൊമ്പത്ത്
ആടാനും പാടാനും  പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ 

പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ
മഴവില്ലിൻ ഊഞ്ഞാല മാഞ്ചോട്ടിലൊരൂഞ്ഞാല(2)
നിനക്കിരികാൻ ഇണക്കി വന്നൂ നീലക്കുയിലേ....വന്നീടുക നീ

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു (൩)

ഭൂമിയില്‍   വന്നവതാര മെടുക്കാ നെനിക്കന്നു
പാതി മെയ്യായ പിതാവിനോ - പിന്നതില്‍
പാതി  മെയ്യായ മാതാവിനോ - പിന്നേയും
പത്തു മാസം ചുമന്ന് എന്നെ ഞാന്‍ ആക്കിയ ഗര്‍ഭപാത്രത്തിനോ
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

പൊട്ടിക്കര‍ഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ്
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
പൊട്ടിക്കര‍ഞ്ഞുകൊണ്ട് ഊഴിയില്‍ ആദ്യമായ്
ഞാന്‍ പെറ്റു വീണ ശുഭ മുഹൂര്‍ത്തത്തിനോ
രക്തബന്ധം മുറിച്ച് അന്യനായ് തീരുവാന്‍
ആദ്യം പഠിപ്പിച്ച പൊക്കിള്‍ക്കൊടിയോടോ
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു

മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
മാഞ്ഞു പോകുന്നു ശിരോലിഘിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളേ
പലകുറി നിങ്ങള്‍ക്കു സ്വസ്തി ഏകുന്നു ഞാന്‍
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു